Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തി

ജില്ലാ നേതൃത്വത്തെ മുഖവിലയ്‌ക്കെടുക്കാതെയാണ് സുരേഷ് ഗോപിയുടെ പോക്കെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു

Suresh Gopi, Suresh Gopi BJP, Thrissur BJP against Suresh Gopi, Suresh Gopi in Thrissur, BJP Suresh Gopi Issue, Suresh Gopi News, സുരേഷ് ഗോപി, ബിജെപി

രേണുക വേണു

, തിങ്കള്‍, 7 ഏപ്രില്‍ 2025 (08:46 IST)
Suresh Gopi

Suresh Gopi: ലോക്‌സഭാംഗം എന്ന നിലയില്‍ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളില്‍ ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തി. ബിജെപി അനുയായികള്‍ക്കു പോലും സുരേഷ് ഗോപിയുടെ പെരുമാറ്റത്തിലും മണ്ഡലത്തിലെ ഇടപെടലുകളിലും ശക്തമായ വിമര്‍ശനമുണ്ട്. 
 
ജില്ലാ നേതൃത്വത്തെ മുഖവിലയ്‌ക്കെടുക്കാതെയാണ് സുരേഷ് ഗോപിയുടെ പോക്കെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാനോ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇടപെടാനോ സുരേഷ് ഗോപിക്ക് സമയമില്ലെന്നാണ് വിമര്‍ശനം. 
 
മാധ്യമപ്രവര്‍ത്തകരോടു സുരേഷ് ഗോപി പെരുമാറുന്ന രീതി ആശങ്കപ്പെടുത്തുന്നതാണെന്ന് ബിജെപി ജില്ലാ നേതാക്കളില്‍ വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകരോടു സുരേഷ് ഗോപി തട്ടിക്കയറുന്നത് സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും ചര്‍ച്ചയായിട്ടുണ്ട്. ഇത് ജില്ലയിലെ ബിജെപി അനുകൂല വോട്ടുകളില്‍ വിള്ളലേല്‍ക്കാന്‍ കാരണമായേക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. 
 
സുരേഷ് ഗോപിയെ പ്രകോപിപ്പിച്ച് വിവാദം ഉണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇത് സുരേഷ് ഗോപി തിരിച്ചറിയുന്നില്ല. മാധ്യമങ്ങളുടെ കെണിയില്‍ പോയി സുരേഷ് ഗോപി ചാടുകയാണ്. കുറച്ചുകൂടി വിവേകത്തോടെ പൊതുമധ്യത്തില്‍ പെരുമാറണമെന്നും ബിജെപിയില്‍ വിമര്‍ശനം ശക്തമാണ്. 
 
സുരേഷ് ഗോപി മണ്ഡലത്തെ ശ്രദ്ധിക്കുന്നില്ലെന്നാണ് മറ്റൊരു പ്രധാന വിമര്‍ശനം. വലിയ വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് പിടിച്ചിട്ട് നാടിനായുള്ള ഒരു വികസന പദ്ധതികളും സുരേഷ് ഗോപി ഇതുവരെ കൊണ്ടുവന്നിട്ടില്ല. ലോക്‌സഭയിലും തൃശൂരിനായി സുരേഷ് ഗോപി സംസാരിക്കുന്നത് കേട്ടിട്ടില്ല. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തവര്‍ക്കിടയില്‍ 'സുരേഷ് ഗോപി പോരാ' എന്നൊരു സംസാരം ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിരീക്ഷണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ