കണ്ണൂർ : കൈക്കൂലി വാങ്ങിയ സംഭവത്തില്‍ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയിലായി. കണ്ണൂര്‍ തഹസീല്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് ടക്കുകടയുടെ ലൈസന്‍ പുതുക്കി നല്‍കാന്‍ ആയിരം രൂപാ കൈക്കൂലി വാങ്ങി വിജിലന്‍സ് പിടിയിലായത്. ഇതെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍സ് ചെയ്തിട്ടുണ്ട്.
മുമ്പ് ഇയാള്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന സമയത്ത് കൈക്കൂലി കേസില്‍ പിടിയിലായിരുന്നു എങ്കിലും തെളിവുകളുടെ അഭാവത്തില്‍ അന്ന് രക്ഷപ്പെട്ടിരുന്നു. സുരേഷ് ചന്ദ്ര ബോസ് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഏതിനും മാസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് ഇപ്പോള്‍ വിജിലന്‍സിന്റെ പിടിയില്‍ പെട്ടിരിക്കുന്നത്.