Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 21പേര്‍ക്കുവീതം കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 21പേര്‍ക്കുവീതം കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്

, ശനി, 4 ജൂലൈ 2020 (10:24 IST)
തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 21പേര്‍ക്കുവീതം കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്നും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 449 ആയി.  ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 19206 പേരില്‍ 19000 പേര്‍ വീടുകളിലും 206 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്.
 
ആലപ്പുഴയില്‍ 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 12പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ വിദേശത്തുനിന്നും നാലുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആകെ 202 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്. ഇന്നലെ രണ്ടു പേര്‍ രോഗമുക്തരായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിസോറാമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി