Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മെഹ്‌മൂദ് ഖുറേഷിക്ക് കൊവിഡ്

പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മെഹ്‌മൂദ് ഖുറേഷിക്ക് കൊവിഡ്
ഇസ്ലാമാബാദ് , ശനി, 4 ജൂലൈ 2020 (08:12 IST)
ഇസ്ലാമാബാദ്: പാക് വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂഫ് ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രോഗവിവരം സ്ഥിരീകരിച്ചത്. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനിലായിരുന്ന ഖുറേഷിയുടെ പരിശോധനാ‌ഫലം കൊവിഡ് ആണെന്ന് കണ്ടെത്തുകയായിരുന്നു.മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വീട്ടിൽ തന്നെ തുടരുമെ‌ന്നും അദ്ദേഹം ട്വിറ്ററിലൂറ്റെ വ്യക്തമാക്കി.
 
പാകിസ്ഥാനിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും ഉന്നതനായ നേതാവാണ് ഖുറേഷി. ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍ രണ്ടാമനായ ഖുറേഷി ഭരണകക്ഷിയായ പാകിസ്താന്‍ തെഹ്‌രീകെ ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ കൂടിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗൺ കാലത്ത് അയർലൻഡിൽ കുതിച്ചുയർന്ന് സെക്‌സ് ടോയ്‌സ് വിൽപന