Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി; ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യത

dam

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 30 ജൂലൈ 2024 (08:56 IST)
dam
തൃശൂര്‍ ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്.
പീച്ചി ഡാമിന്റെ 4 സപ്പില്‍വേ ഷട്ടറുകള്‍ 145 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുള്ളതാണ്. മഴ തീവ്രമായതിനെ തുടര്‍ന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. വാഴാനി ഡാമിന്റെ നാലു ഷട്ടറുകള്‍ 70 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുള്ളതാണ്. പൂമല ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകള്‍ 6 സെന്റീമീറ്റര്‍ വീതവും തുറന്നിട്ടുള്ളതാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്.
 
ഇതുകൂടാതെ തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്തിലേക്കു ഒഴുക്കുന്നുണ്ട്. തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നു എല്ലാവരോടും ക്യാമ്പിലേക്കു മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
 
തൃശൂര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍
 
ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍- 0487 2362424, 9447074424.
തൃശൂര്‍ താലൂക്ക്- 0487 2331443
തലപ്പിള്ളി താലൂക്ക്- 04884 232226
മുകുന്ദപുരം താലൂക്ക് - 0480 2825259
ചാവക്കാട് താലൂക്ക്- 0487 2507350
കൊടുങ്ങലൂര്‍ താലൂക്ക്- 0480 2802336
ചാലക്കുടി താലൂക്ക്- 0480 2705800
കുന്നംകുളം താലൂക്ക്- 04885 225200, 225700
പോലീസ് കണ്‍ട്രോള്‍ റൂം (തൃശൂര്‍)- 0487 2424111
പോലീസ് കണ്‍ട്രോള്‍ റൂം (കൊടുങ്ങല്ലൂര്‍)- 0480 2800622
കെഎസ്ഇബി- 9496010101
ഫിഷറീസ് കണ്‍ട്രോള്‍ റൂം- 0480 2996090

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ രോഗിയെ പാമ്പു കടിച്ചു