Webdunia - Bharat's app for daily news and videos

Install App

തൃശൂരില്‍ ബിജെപി വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ക്രൈസ്തവ നേതൃത്വം; സുരേഷ് ഗോപിക്ക് എട്ടിന്റെ പണി !

ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന രീതിയിലേക്കാണ് തൃശൂരില്‍ കാര്യങ്ങള്‍ പോകുന്നത്

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2023 (08:54 IST)
മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി വിരുദ്ധ പ്രചാരണവുമായി തൃശൂര്‍ അതിരൂപത. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ ഞായറാഴ്ച വായിച്ച സര്‍ക്കുലര്‍ ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും വിവേകപൂര്‍വ്വം ജനങ്ങള്‍ വോട്ട് ചെയ്യണമെന്നുമാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. 
 
നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് എന്ന് പരോക്ഷമായി പറഞ്ഞുവയ്ക്കുന്നതാണ് സര്‍ക്കുലര്‍. ബിജെപി തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നായാണ് തൃശൂരിലെ കാണുന്നത്. നടന്‍ സുരേഷ് ഗോപിയെ തൃശൂര്‍ മത്സരിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ക്രൈസ്തവ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായാല്‍ തൃശൂര്‍ പിടിക്കാമെന്ന് ബിജെപി ജില്ലാ നേതൃത്വം നേരത്തെ വിലയിരുത്തിയിരുന്നു. 
 
ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന രീതിയിലേക്കാണ് തൃശൂരില്‍ കാര്യങ്ങള്‍ പോകുന്നത്. തൃശൂര്‍ രൂപത ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചാല്‍ അത് സുരേഷ് ഗോപിയുടെ സാധ്യതകള്‍ കുറയ്ക്കും. മണിപ്പൂരിലേത് കേവലം ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അല്ലെന്ന് പ്രചാരണം നടത്താനാണ് ബിജെപിയുടെ ഇപ്പോഴത്തെ തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments