Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

Accident
തൃശൂർ മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിരുന്നു. കെഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് പാടത്ത് നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.
 
അതേസമയം മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഓൺലൈനായി ചേർന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. 
 
അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കൂടുതൽ പേർ ഉണ്ടാകാനുളള സാധ്യതയും തള്ളിക്കളയുന്നില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ട്. പത്തിലേറെ പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോർമുസിൽ ചരക്കുക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം