Publish Date: Tue, 22 Dec 2020 (17:28 IST)
Updated Date: Tue, 22 Dec 2020 (17:32 IST)
ഗുരുവായൂരില്‍ നാളെമുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും പ്രവേശനം. ഇത്തരത്തില്‍ മൂവായിരം പേരെയായിരിക്കും ദര്‍ശനത്തിന് അനുവദിക്കുന്നത്. നേരത്തേ ഈമാസം 12മുതല്‍ ക്ഷേത്രത്തില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം ക്ഷേത്രത്തില്‍ വഴിപാടുകളില്‍ ചോറൂണ് ഉണ്ടായിരിക്കില്ല. ചെറിയ കുട്ടികളെയും 65 വയസിനു മുകളില്‍ പ്രായമുള്ളവരേയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.