Publish Date: Wed, 05 Jul 2023 (14:18 IST)
Updated Date: Wed, 05 Jul 2023 (14:21 IST)
തൃശൂരില്‍ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടം. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് കനത്തമഴയോടൊപ്പം മിന്നല്‍ച്ചുഴലിയുണ്ടായത്.
വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. വ്യാപക കൃഷിനാശവും സംഭവിച്ചു.
രാവിലെ ഒമ്പതരയോടെയാണ് കാറ്റ് വീശിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചാലക്കുടി ടൗണില്‍ മരങ്ങള്‍ വീണ് കാറുകള്‍ക്ക് കേടുപറ്റി. ചെറുവാളൂര്‍, മാമ്ബ്ര, വെസ്റ്റ് കൊരട്ടി, കോനൂര്‍, പാളയംപറമ്ബ്, പരിയാരം, ചാലക്കുടി എന്നിവിടങ്ങളിലാണ് വ്യാപകനാശമുണ്ടായിട്ടുള്ളത്.