Publish Date: Tue, 15 Feb 2022 (16:49 IST)
Updated Date: Tue, 15 Feb 2022 (16:51 IST)
തൃശ്ശൂരില്‍ അന്ത്യോദയ എക്‌സ്പ്രസ്സില്‍ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നും ഹൗറയിലേക്ക് പുറപ്പെട്ട അന്ത്യോദയ എക്‌സ്പ്രസ്സിലാണ് ഒരു കൂട്ടം തൊഴിലാളികള്‍ ടിടിഇയെ ആക്രമിച്ചത്. മര്‍ദ്ദനമേറ്റ ടിടിഇ കുറുപ്പന്‍ ഭാസി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൊഴിലാളികളില്‍ ഒരാളോട് ടിക്കറ്റ് ചോദിച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചത്. അതുകൂടാതെ അക്രമസംഘം ടിടിഇയുടെ പണവും ടിക്കറ്റ് ചെല്ലാനും അടങ്ങിയ ബാഗും മൊബൈല്‍ഫോണും പിടിച്ചെടുത്തെന്നും അധികൃതര്‍ അറിയിച്ചു.