വിനോദയാത്ര പോയി തിരിച്ചു വരുമ്പോള്‍ ബസിന്റെ പിന്നില്‍ തളര്‍ന്നുറങ്ങുകയായിരുന്ന ഒന്നാംക്ലാസുകാരിയെ പീഡിപ്പിച്ചു; നിലമ്പൂര്‍ സ്വദേശിയായ അധ്യാപകന് ഇരുപത്തൊന്‍പതര വര്‍ഷത്തെ കഠിന തടവ്. പാവറട്ടിയിലെ സ്വകാര്യ സ്‌കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനായിരുന്ന അബ്ദൂല്‍ റഫീഖിനാണ്(44) ശിക്ഷ വിധിച്ചത്. ഇയാല്‍ നിലമ്പൂര്‍ സ്വദേശിയാണ്. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
തടവ് കൂടാതെ രണ്ടുലക്ഷത്തി പതിനയ്യായിരം രൂപ പിഴയും നല്‍കണം. ഇത് നല്‍കിയില്ലെങ്കില്‍ രണ്ടുവര്‍ഷവും ഒന്‍പതുമാസവും കൂടി തടവ് അനുഭവിക്കേണ്ടിവരും.