സിനിമാ താരമല്ല 'സൂപ്പര്‍ കളക്ടര്‍'; തൃശൂരിന്റെ ഹൃദയം കവര്‍ന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ (വീഡിയോ)
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം നാളെയും മറ്റന്നാളും (മേയ് 6, 7) നടക്കുകയാണ്
സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ യുവാക്കള്‍ തിക്കും തിരക്കും കൂട്ടുന്നത് കണ്ടിട്ടില്ലേ? തൃശൂരില്‍ അങ്ങനെയൊരു ക്രൗഡ് പുള്ളര്‍ ഉണ്ട്, പക്ഷേ സിനിമാ താരമല്ല ! കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം നാളെയും മറ്റന്നാളും (മേയ് 6, 7) നടക്കുകയാണ്. പൂരത്തിന്റെ ഭാഗമായ സാംപിള്‍ വെടിക്കെട്ട് ഇന്നലെ നടന്നു. സാംപിള്‍ വെടിക്കെട്ട് കാണാനെത്തിയ ആയിരങ്ങള്‍ക്കിടയില്‍ എല്ലാം നിയന്ത്രിച്ചും കാഴ്ചകള്‍ ആസ്വദിച്ചും അര്‍ജുന്‍ പാണ്ഡ്യന്‍ ഉണ്ടായിരുന്നു.
സാംപിള്‍ വെടിക്കെട്ട് കാണാനെത്തിയ യുവാക്കള്‍ ജില്ലാ കലക്ടര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തൃശൂര്‍ പൂരം ക്രമീകരണങ്ങള്‍ക്ക് ചിട്ടയോടെ നേതൃത്വം നല്‍കുന്നതിനൊപ്പം പൂരപ്രേമികള്‍ക്കിടയില്‍ കുശലാന്വേഷണം നടത്താനും കലക്ടര്‍ സമയം കണ്ടെത്തുന്നുണ്ട്.