Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

പൂരം നടക്കുന്ന ദിവസങ്ങളില്‍ തേക്കിന്‍കാട് മൈതാനത്തും സ്വരാജ് റൗണ്ടിലും റൗണ്ടിലേക്കുള്ള പ്രവേശന വഴികളിലും സര്‍ക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ച് ഉത്തരവായി

Thrissur Pooram

രേണുക വേണു

, വെള്ളി, 25 ഏപ്രില്‍ 2025 (19:37 IST)
Thrissur Pooram Holiday: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് 2025 മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. 
 
മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
 
സ്വരാജ് റൗണ്ടില്‍ സര്‍ക്കാര്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ല 
 
പൂരം നടക്കുന്ന ദിവസങ്ങളില്‍ തേക്കിന്‍കാട് മൈതാനത്തും സ്വരാജ് റൗണ്ടിലും റൗണ്ടിലേക്കുള്ള പ്രവേശന വഴികളിലും സര്‍ക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ച് ഉത്തരവായി. പകരം കുറുപ്പം റോഡിലെ പേ ആന്‍ഡ് പാര്‍ക്ക്, ടൗണ്‍ ഹാള്‍ കോമ്പൗണ്ട്, സ്വരാജ് റൗണ്ടിലെ ജോയ് ആലുക്കാസ് കോമ്പൗണ്ട് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; നിബന്ധനകള്‍ ഇങ്ങനെ