Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ 70 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

രാജ്യത്തെ 70 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

അഭിറാം മനോഹർ

, വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (12:19 IST)
രാജ്യത്തെ എഴുപത് വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അഞ്ച് ലക്ഷം വരെയുള്ള ചികിത്സയാണ് സൗജന്യമായി നല്‍കുക. 6 കോടിയിലധികം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.
 
 ആയുഷ് മാന്‍ ഭാരത് ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുക. അടുത്ത ദിവസം മുതല്‍ പദ്ധതി നിലവില്‍ വരും. ഇതോടെ 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമ്പത്തിക- സാമൂഹിക നില പരിഗണിക്കാതെ തന്നെ ആയുഷ് മാന്‍ ഭാരതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതിനായി പ്രത്യേക കാര്‍ഡുകള്‍ നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
 
 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം വരെ ആരോഗ്യപരിരക്ഷ ഇതോടെ ലഭിക്കും. നേരത്തെ ബിജെപി പ്രകടനപത്രികയില്‍ ഇക്കാര്യം പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്റിബയോട്ടിക്കുകള്‍ നീല നിറത്തിലുള്ള പ്രത്യേക കവറില്‍ മാത്രം; നിര്‍ണായക ചുവടുവയ്പ്പുമായി കേരളം