Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thrissur pooram: തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിയ ആന വിരണ്ടോടി, നാൽപ്പതിലധികം പേർക്ക് പരിക്ക്

തൃശൂര്‍ പൂരം എഴുന്നള്ളിപ്പിനെത്തിയ ആന വിരണ്ടോടിയ സംഭവത്തില്‍ നാല്പതിലധികം പേര്‍ക്ക് പരിക്ക്

Thrissur Pooram

അഭിറാം മനോഹർ

, ബുധന്‍, 7 മെയ് 2025 (10:11 IST)
തൃശൂര്‍: തൃശൂര്‍ പൂരം എഴുന്നള്ളിപ്പിനെത്തിയ ആന വിരണ്ടോടിയ സംഭവത്തില്‍ നാല്പതിലധികം പേര്‍ക്ക് പരിക്ക്. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.
 
ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേര്‍ 15 മിനിറ്റോളം നിലത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങി.പാണ്ടി സമൂഹം മഠം എം.ജി. റോഡിലൂടെയായിരുന്നു  ആന വിരണ്ടോടിയത് . ഇത് അല്പസമയത്തേക്ക് സ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. അവസാനം എലിഫന്റ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തി ആനയെ നിയന്ത്രണത്തിലാക്കിയത്.
 
പരിക്കേറ്റവരില്‍ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന് ശേഷം റവന്യൂ മന്ത്രി കെ. രാജന്‍ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് സ്ഥിതിഗതി വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം മന്ത്രി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് പരിക്കേറ്റവരെ സന്ദര്‍ശിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Operation Sindoor: സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ , 10 വിമാനത്താവളങ്ങൾ അടച്ചു, കശ്മീരിലെ സ്കൂളുകൾക്ക് അവധി