തൃശൂർ പൂരം: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു
സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി
Publish Date: Tue, 21 Apr 2026 (16:32 IST)
Updated Date: Tue, 21 Apr 2026 (16:34 IST)
തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്‌ഫോടനം. നാൽപതോളം തൊഴിലാളികൾക്കു പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മൂന്ന് പേരുടെ നില ഗുരുതരം.
സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാൻ നിർദേശം നൽകി. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ മതിയായ ആംബുലൻസുകൾ സ്ഥലത്തെത്താനും നിർദേശം നൽകി.