Publish Date: Sat, 06 Feb 2021 (14:41 IST)
Updated Date: Sat, 06 Feb 2021 (14:43 IST)
തൃശൂർ പൂരം ഇത്തവണ നടത്താൻ ധാരണ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൂരം നടത്താൻ മന്ത്രി വിഎസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ധാരണയായത്. പൂരം നടത്തിപ്പ് സംബന്ധിച്ചുള്ള നടപടികൾക്കായി ദേവസ്വം ഭാരവാഹികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു.
പൂര പ്രദർശനവും ഇത്തവണ നടത്തും. എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താനാണ് നിലവിലെ ആലോചന. കൊവിഡ് കൂടുന്ന സാഹചര്യമുണ്ടായാൽ പരിപടികളിൽ മാറ്റം വരുത്തും.അന്തിമ തീരുമാനം അടുത്തമാസം ഉണ്ടാകും.