Publish Date: Sat, 06 Feb 2021 (12:04 IST)
Updated Date: Sat, 06 Feb 2021 (12:05 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,08,14,304 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ച കേസുകളിൽ 48 ശതമാനവും കേരളത്തിലാണ്. ഇന്നലെ മാത്രം 14,488 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,05,10,796 ആയി. അതേസമയം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒന്നരലക്ഷത്തിന് താഴെയെത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,48,590 ആയി.