Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ പൂരം: വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്ത് ഇവയ്ക്ക് നിരോധനം

തൃശൂര്‍ പൂരം: വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്ത് ഇവയ്ക്ക് നിരോധനം
, വെള്ളി, 28 ഏപ്രില്‍ 2023 (09:29 IST)
തൃശ്ശൂര്‍ പൂരം നടക്കുന്ന ഏപ്രില്‍ 28, 29, 30 മെയ് ഒന്ന് എന്നീ തീയതികളില്‍ ഹെലികോപ്ടര്‍, ഹെലി കാം എയര്‍ ഡ്രോണ്‍, ജിമ്മി ജിഗ് ക്യാമറകള്‍,  ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം ശ്രീ വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണ്ണമായി നിരോധിച്ചു. കൂടാതെ ആനകളുടെയും മറ്റും കാഴ്ചകള്‍ മറക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, മറ്റ് ഉപകരണങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എനിവയുടെ ഉപയോഗവും ഈ ദിവസങ്ങളില്‍ പൂര്‍ണ്ണമായി നിരോധിച്ചു.
 
കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് അതാത് സമയങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണം. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിശോധിക്കേണ്ടതും ഭീഷണി ഉയര്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കണം. അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് കാണുന്നതിന് ആളുകളെ പ്രേവേശിക്കരുത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു