Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ പൂരം: നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Thrissur Pooram
, ചൊവ്വ, 20 ഏപ്രില്‍ 2021 (16:14 IST)
തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.

23 മുതൽ 24 വരെ തൃശ്ശൂർ നഗരം പോലീസ് നിയന്ത്രണത്തിലാകും. നഗരത്തിലെ കടകളെല്ലാം അടയ്ക്കും. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടയ്ക്കും. 2000 പോലീസിനെ നിയോഗിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ. 23, 24 തീയതികളിൽ സ്വരാജ് റൗണ്ടിൽ പൊതു ഗതാഗതം നിരോധിക്കും.  പാസുള്ളവർക്ക് എട്ടു വഴികളിലൂടെ പൂരപ്പറമ്പിലേക്ക് വരാം.

പൂരം പങ്കാളികളായ ദേവസ്വങ്ങള്‍, ഘടകക്ഷേത്രങ്ങള്‍എന്നിവിടങ്ങളിലെ സംഘാടകര്‍, ക്ഷേത്രംജീവനക്കാര്‍, ആനപാപ്പാന്‍മാര്‍, വാദ്യക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുക. പൂരം ദിവസത്തിന് 72 മണിക്കൂറിനുള്ളില്‍ RTPCR  ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ മാത്രമേ ദേവസ്വങ്ങള്‍ മുമ്പാകെ പാസ്സിന് അപേക്ഷിക്കാവൂ. 
 
 
നഗരഭാഗത്തുള്ള ഫ്‌ളാറ്റുകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ഇവിടങ്ങളില്‍ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്. 
 
പൂരത്തോടനുബന്ധിച്ച് 23.04.2020 തിയതി സ്വരാജ് റൗണ്ടിലും, റൗണ്ടിലേക്ക് പ്രവേശിക്കുന്ന താഴെപറയുന്ന ഔട്ടര്‍ സര്‍ക്കിള്‍ റോഡുകള്‍ മുതല്‍ സ്വരാജ് റൗണ്ട് വരെയുള്ള എല്ലാ പ്രദേശങ്ങളിലും മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള യാതൊരുവിധ കച്ചവട സ്ഥാപനങ്ങളും, ഷോപ്പിങ് മാളുകളും പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നതല്ല. 
 
ഔട്ടര്‍ സര്‍ക്കിള്‍ റോഡ്
 
എംജി റോഡ് 
ശങ്കരയ്യ റോഡ് ജംഗ്ഷന്‍ 
പൂങ്കുന്നം ജംഗ്ഷന്‍ 
പാട്ടുരായ്കല്‍ 
അശ്വിനി ജംഗ്ഷന്‍ 
ചെമ്പൂക്കാവ്  
ആമ്പക്കാടന്‍ മൂല  
പൗരസമിതി ജംഗ്ഷന്‍
മനോരമ സര്‍ക്കിള്‍ 
മാതൃഭൂമി സര്‍ക്കിള്‍ 
വെളിയന്നൂര്‍  
റെയില്‍വേ സ്റ്റേഷന്‍ റോഡ്  
ദിവാന്‍ജി മൂല  പൂത്തോള്‍
 
 
തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഏപ്രില്‍ 23 ന് കാലത്ത് ആറ് മണി മുതല്‍ ഏപ്രില്‍ 24ന് പകല്‍പൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. പൂരം ദിവസം (23.04.2021) സ്വരാജ് റൗണ്ടിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. എല്ലാ വാഹനങ്ങളും നഗരത്തിനു പുറത്തുകൂടി വഴിതിരിച്ചുവിടും. 
 
ഏപ്രില്‍ 22 മുതല്‍ തന്നെ സ്വരാജ് റൗണ്ടിലേയും തേക്കിന്‍കാട് മൈതാനത്തേയും പാര്‍ക്കിങ്ങ് നിരോധിക്കും. 
 
പാലക്കാട്, പീച്ചി ബസ്സുകള്‍ കിഴക്കേക്കോട്ട വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും, മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ്തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന  ബസ്സുകള്‍ ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ് 
 
മണ്ണുത്തി,മുക്കാട്ടുക്കര, നെല്ലങ്കരഭാഗത്ത് നിന്നും സര്‍വ്വീസ്‌നടത്തുന്ന ബസ്സുകള്‍ കിഴക്കേകോട്ട, ബിഷപ്പ്പാലസ്, ചെമ്പൂക്കാവ്, ബാലഭവന്‍, അശ്വനി ജംഗ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്. 

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല മെഡിക്കല്‍ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സര്‍വ്വീസ്‌നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ ‌കോലോത്തുംപാടം റോഡ് വഴി അശ്വനി വഴി വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്. 

ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുകാട് ഭാഗത്തു നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ബാലഭവന്‍, രാമനിലയം അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി തിരികെ സര്‍വ്വീസ്‌നടത്തേണ്ടതാണ്. 
 
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂര്‍, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും ശങ്കരയ്യ റോഡ്, പൂത്തോള്‍, ദിവാന്‍ജിമൂല,  മാതൃഭൂമി വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്. 
 
അടാട്ട്, അയ്യന്തോള്‍ എന്നീ ഭാഗങ്ങളില്‍ നിന്നുംവരുന്ന ബസ്സുകള്‍ പടിഞ്ഞാറേ കോട്ടയില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്. 
 
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷന്‍വഴി ശക്തന്‍സ്റ്റാന്‍ഡില്‍പ്രവേശിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ മുണ്ടുപ്പാലം ജംഗ്ഷന്‍ വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ എത്തി തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്
 
നഗരത്തിനകത്തെ ആശുപത്രികള്‍, മറ്റ് അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ജോലിസ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് സ്ഥാപനത്തില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് കൈവശം കരുതണം. ഇത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ മുമ്പാകെ കാണിച്ചാല്‍ പ്രവേശനം അനുവദിക്കുന്നതാണ്. 
 
മാധ്യമ പ്രവര്‍ത്തകര്‍, ചാനലുകളില്‍ എഡിറ്റിങ്ങ് മുതലായ ജോലികള്‍ നിര്‍വ്വഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പാസ്സ് ലഭിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍  ഓഫീസ് അല്ലെങ്കില്‍ പ്രസ് ക്ലബ്ബ്  മുഖാന്തിരം ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ 72 മണിക്കൂറിനകം എടുത്ത RTPCR ടെസ്റ്റ് അല്ലെങ്കില്‍ രണ്ടു ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഇവര്‍ക്കും നിര്‍ബന്ധമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്തമണിക്കൂറുകളില്‍ അഞ്ചുജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത