Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂരത്തിനിടെ ആംബുലന്‍സ് യാത്ര: സുരേഷ് ഗോപിക്കെതിരെ അന്വേഷണം

ചട്ടവിരുദ്ധമായി ആംബുലന്‍സ് ഉപയോഗിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്

Suresh Gopi

രേണുക വേണു

, തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (15:12 IST)
തൃശൂര്‍ പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ അന്വേഷണം. ഗതാഗത കമ്മീഷണറാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. തൃശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അന്വേഷിക്കും. 
 
ചട്ടവിരുദ്ധമായി ആംബുലന്‍സ് ഉപയോഗിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ആംബുലന്‍സ് രോഗികള്‍ക്കു സഞ്ചരിക്കാന്‍ ഉള്ളതാണെന്നും വ്യക്തികളുടെ സ്വകാര്യയാത്രയ്ക്കു ഉപയോഗിക്കാന്‍ പാടില്ലെന്നും പരാതിയില്‍ പറയുന്നു. 
 
സേവഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി തൃശൂര്‍ പൂരത്തിനിടെ എത്തിയത്. തൃശൂരിലെ വീട്ടില്‍ നിന്ന് തിരുവമ്പാടി ദേവസ്വം ഓഫീസിലേക്കാണ് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയത്. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ സുരേഷ് ഗോപി ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂനമർദ്ദം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്