Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശ്ശൂരില്‍ മദ്യപിച്ച് ബസ് ഓടിച്ച 7 സ്വകാര്യ ബസ് ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂരില്‍ മദ്യപിച്ച് ബസ് ഓടിച്ച 7 സ്വകാര്യ ബസ് ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 ഓഗസ്റ്റ് 2022 (12:45 IST)
തൃശ്ശൂരില്‍ മദ്യപിച്ച് ബസ് ഓടിച്ച 7 സ്വകാര്യ ബസ് ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ അഞ്ചു കണ്ടക്ടര്‍മാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് വ്യാപകമായി പരിശോധന നടത്തിയത്. നേരത്തെ തന്നെ സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ സാഹസിക ഡ്രൈവിംഗിനെ കുറിച്ചും തെറ്റായ പെരുമാറ്റ രീതികളെ കുറിച്ചും പരാതികള്‍ ഉയര്‍ന്നിരുന്നു. ജോലിക്ക് രാവിലെത്തന്നെ മദ്യപിച്ചെത്തുന്ന ഡ്രൈവര്‍മാരെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്. 
 
ഈ മാസം പേരാമംഗലം ഭാഗത്ത് രണ്ട് വാഹനാപകടങ്ങളാണ് ഉണ്ടായത്. അതില്‍ ഒരു ബസ് ഉടമയും ഒരു ഡോക്ടറും മരണപ്പെട്ടിരുന്നു. ഇതിനുശേഷം ഒരു കാര്‍ യാത്രികനെ ബസ് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ആക്രമിച്ച സംഭവവും ഉണ്ടായി. കുറെ നാളുകളായി ബസുകളെ നിരീക്ഷിച്ചു വരുകയായിരുന്നു പോലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തരേന്ത്യയെ ദുരിതത്തിലാഴ്ത്തി മിന്നൽ പ്രളയം, മരണം 50 കടന്നു, മധ്യപ്രദേശിൽ 39 ജില്ലകളിൽ റെഡ് അലർട്ട്