സുരേഷ് ഗോപിക്കെതിരെ കൂടുതല്‍ തെളിവുകള്‍; തിരുവനന്തപുരം സ്വദേശി പൂങ്കുന്നത്തെ പട്ടികയില്‍, ബിജെപി ഉപാധ്യക്ഷനു ജില്ലാ നേതാവിന്റെ വിലാസത്തില്‍ വോട്ട് !

തിരുവനന്തപുരം പുന്നയ്ക്കാമുകള്‍ സ്വദേശി സന്തോഷ് കുമാറാണ് തൃശൂര്‍ പൂങ്കുന്നത്തെ വ്യാജ മേല്‍വിലാസത്തില്‍ വോട്ട് ചേര്‍ത്തിരിക്കുന്നത്

രേണുക വേണു
ബുധന്‍, 13 ഓഗസ്റ്റ് 2025 (09:15 IST)
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. തൃശൂര്‍ പൂങ്കുന്നത്തെ ക്യാപിറ്റല്‍ അപ്പാര്‍ട്‌മെന്റില്‍ താമസിക്കാതെ വോട്ടുചേര്‍ത്ത വ്യക്തി തിരുവനന്തപുരം സ്വദേശി. 
 
തിരുവനന്തപുരം പുന്നയ്ക്കാമുകള്‍ സ്വദേശി സന്തോഷ് കുമാറാണ് തൃശൂര്‍ പൂങ്കുന്നത്തെ വ്യാജ മേല്‍വിലാസത്തില്‍ വോട്ട് ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ കരട് വോട്ടര്‍ പട്ടികയിലും ഇയാള്‍ക്ക് വോട്ട് തിരുവനന്തപുരത്തെ പാങ്ങോട് എല്‍പി സ്‌കൂളിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇയാളുടെ പേര് പൂങ്കുന്നത്തെ വോട്ടര്‍ പട്ടികയില്‍ വന്നതായാണ് കണ്ടെത്തല്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് സന്തോഷ് കുമാര്‍. 
 


ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വി.ഉണ്ണികൃഷ്ണനും ക്രമക്കേടിലൂടെയാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വോട്ട് ചെയ്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ ആയ ഉണ്ണികൃഷ്ണന് തൃശൂര്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.ആതിരയുടെ വിലാസത്തിലാണ് വോട്ട് ചെയ്തത്. ഇയാള്‍ക്ക് ഇപ്പോള്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലും പൊന്നാനിയിലും വോട്ട് ഉള്ളതായാണ് വിവരങ്ങള്‍. എന്നാല്‍ തൃശൂരില്‍ മാത്രമാണ് താന്‍ വോട്ട് ചെയ്തതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments