തെരഞ്ഞെടുപ്പിന് മുന്‍പ് തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധം: സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കി ടിഎന്‍ പ്രതാപന്‍
മാറ്റിയത് നിയമവിരുദ്ധമെന്നുകാട്ടി സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കി ടിഎന്‍ പ്രതാപന്‍.
തെരഞ്ഞെടുപ്പിന് മുമ്പ് തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധമെന്നുകാട്ടി സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കി ടിഎന്‍ പ്രതാപന്‍. തിരുവനന്തപുരത്ത് സ്ഥിരതാമസകാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉള്‍പ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെയാണ് തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ട് ചേര്‍ത്തതെന്ന് പരാതിയില്‍ പറയുന്നു.
നിയമമനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളു. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ സ്ഥിരതാമസക്കാരാണെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം തൃശൂരില്‍ നടന്നത് ജനാധിപത്യ കശാപ്പാണെന്നും സുരേഷ് ഗോപി രാജിവച്ച് വോട്ടര്‍മാരോട് മാപ്പ് പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തൃശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ബിജെപി ജനാധിപത്യത്തെ എത്ര നിസ്സാരമായാണ് കണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. വീട്ടുടമസ്ഥര്‍ക്ക് പോലും അറിയാന്‍ കഴിയാത്ത രീതിയില്‍ അവരുടെ മേല്‍വിലാസത്തില്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണെന്നും മന്ത്രി പറഞ്ഞു.