Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്

എറണാകുളം ഓടക്കാലിയില്‍ വെച്ചാണ് ഇന്നലെ ബസിനു നേരെ കറുത്ത ഷൂ എറിഞ്ഞത്

Throwing Shoes against Pinarayi Vijayan
, തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (08:30 IST)
നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്. മനപ്പൂര്‍വമായ നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മരണംവരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 
 
എറണാകുളം ഓടക്കാലിയില്‍ വെച്ചാണ് ഇന്നലെ ബസിനു നേരെ കറുത്ത ഷൂ എറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നാല് കെ.എസ്.യു പ്രവര്‍ത്തകരെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 
 
വാഹനത്തിനു നേരെ ഷൂ എറിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരും. അന്നേരം വിലപിച്ചിട്ട് കാര്യമില്ല എന്നാണ് കോതമംഗലത്ത് നടന്ന നവകേരള സദസില്‍ മുഖ്യമന്ത്രി പറഞ്ഞത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാൽ വഴുതി ആറ്റിൽ വീണ വിദ്യാർത്ഥി മുങ്ങി മരിച്ചു