എന്‍ഡിഎയുമായുള്ള ബന്ധം ബിഡിജെഎസ് അവസാനിപ്പിക്കുന്നു?; സൂചന നല്‍കി തുഷാര്‍
‘എന്‍ഡിഎയില്‍ ചേരുമ്പോള്‍ തങ്ങള്‍ക്ക് ഏറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു, ഇനി അത് വച്ച് നീട്ടിയാലും വേണ്ട’: തുഷാര്‍ വെള്ളാപ്പള്ളി
എന്‍ഡിഎ മുന്നണിയില്‍ നിന്നും അകലുന്നതിന്റെ സൂചനകള്‍ നല്‍കി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. താന്‍ എന്‍ഡിയില്‍ ചേരുമ്പോള്‍ തങ്ങള്‍ക്ക് ഏറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഇനി അവ വച്ച് നീട്ടിയാലും ബിഡിജെഎസ് വാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമാണ്. അതേസമയം എല്‍ഡിഎഫിനോടും യുഡിഎഫിനോടും തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള അയിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വേണമെന്ന് ബിഡിജെഎസ് കേന്ദ്ര- സംസ്ഥാന ബിജെപി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ബിജെപി തീരുമാനമെടുക്കാത്തതാണ് കടുത്ത തീരുമാനത്തിലേക്ക് പോകാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.