തുഷാർ വെള്ളാപ്പള്ളിയെ ജയിലിൽ നിന്നിറക്കാൻ ശ്രമിച്ചത് വ്യക്തിബന്ധത്തിന്റെ പേരിലല്ല: പിണറായി വിജയൻ

വ്യാഴം, 29 ഓഗസ്റ്റ് 2019 (16:35 IST)
ചെക്ക് കേസിൽ കഴിഞ്ഞ ആഴ്ച ദുബായില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി വ്യക്തിബന്ധത്തിന്റെ പേരിലല്ല ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
ഗള്‍ഫില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് വേണ്ടി മുമ്പും ഇടപെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യുക എന്നാണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
കഴിഞ്ഞ ദിവസം ചെക്ക് ഇടപാടില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി നിയമസഹായം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പാക് കമാൻഡോകൾ ഇന്ത്യയിൽ നുഴഞ്ഞ് കയറിയതായി സംശയം; കടലിനടിയിലൂടെ നീക്കം; കനത്ത ജാഗ്രതയിൽ ഗുജറാത്ത് തീരം