Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിക്ടേഴ്സിൽ ഇന്നുമുതൽ കൂടുതൽ ഓൺലൈൻ ക്ലാസുകൾ, ടൈം ടേബിൾ ഇങ്ങനെ

വിക്ടേഴ്സിൽ ഇന്നുമുതൽ കൂടുതൽ ഓൺലൈൻ ക്ലാസുകൾ, ടൈം ടേബിൾ ഇങ്ങനെ
, തിങ്കള്‍, 15 ജൂണ്‍ 2020 (09:13 IST)
തിരുവനന്തപുരം: രണ്ടാഴ്ചത്തെ ട്രയലിന് ശേഷം കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഇന്നുമുതൽ വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിയ്ക്കും. ട്രയൽ കാലയളവിലെ സമയക്രമം അനുസരിച്ചുതന്നെയായിരിയ്ക്കും ക്ലാസ് എന്ന് അധികൃതർ അറിയിച്ചു. രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിയ്ക്കുന്നത്. 
 
8.30 മുതൽ 11 വരെ പ്ലസ് ടു ക്ലാസിനും 11 മുതൽ 12 വരെ പത്താം ക്ലാസിനുമാണ് പഠനം. പത്ത് പ്ലസ് ടു ക്ലാസുകളിലെ ഓൺലൈൻ ക്ലാസുകൾ, വൈകിട്ട് 5.30 നും 7 മണിയ്ക്കും പുനഃസംപ്രേഷണം നടത്തും. ശനി ഞായർ ദിവസങ്ങളിൽ മറ്റു ക്ലാസുകളുടെ പുനഃസംപ്രേഷണം ഉണ്ടായിരിയ്ക്കും. 
 

ക്ലാസുകളുടെ ടൈം ടേബിൾ

  • 08.30 പ്ലസ്ടു ഇംഗ്ലീഷ്

  • 09.00 പ്ലസ്ടു ഫിസിക്സ്

  • 09.30 പ്ലസ്ടു അക്കൗണ്ടൻസി

  • 10.00 പ്ലസ്ടു സോഷ്യോളജി

  • 11.00 പത്താം ക്ലാസ് ഭൗതിക ശസ്ത്രം 

  • 11.30 പത്താം ക്ലാസ് രസതന്ത്രം

  • 12.00 പത്താം ക്ലാസ് ഉറുദു

  • 12.30 രണ്ടാം ക്ലാസ് ഗണിതം

  • 01.00 മൂന്നാം ക്ലാസ് ഗണിതം

  • 01.30 നാലാം ക്ലാസ് മലയാളം

  • 02.00 അഞ്ചാം ക്ലാസ് ഹിന്ദി

  • 02.30 ആറാം ക്ലാസ് സാമൂഹ്യ ശാസ്ത്രം

  • 03.00 ഏഴാം ക്ലാസ് മലയാലം

  • 03.30 എട്ടാം ക്ലാസ് മലയാളം

  • 04.00 എട്ടാം ക്ലാസ് ജീവശാസ്ത്രം 

  • 04.30 ഒൻപതാംക്ലാസ് ഭൗതികശാസ്ത്രം 

  • 05.00 ഒൻപതാംക്ലാസ് സാമൂഹ്യശാസ്ത്രം


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു