Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിക് ടോക്കിനെ വെല്ലുന്ന ടിക് ടിക് ആപ്പുമായി തിരുവനന്തപുരത്തെ എഞ്ചിനിയറിങ് വിദ്യാര്‍ഥി

Trivandrum
ടിക് ടോക്കിനെ വെല്ലുന്ന ടിക് ടിക് ആപ്പുമായി തിരുവനന്തപുരത്തെ എഞ്ചിനിയറിങ് വിദ്യാര്‍ഥി. ഒരു ദിവസംകൊണ്ടുതന്നെ പതിനായിരത്തിലധികം ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ടിക് ടോക്കിലെ വെല്ലുന്ന ഫീച്ചറുകളാണ് ആപ്പിലുള്ളത്. തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ആശിഷ് സാജനാണ് ഈ ആപ്പിന്റെ ഉടമ. ആപ്പിനൊപ്പം ആശിഷും ഇപ്പോള്‍ ജനശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.
 
വീഡിയോകള്‍ എഡിറ്റുചെയ്തു പോസ്റ്റുചെയ്യാനും ചാറ്റിങിനും ആപ്പില്‍ സൗകര്യം ഉണ്ട്. ദിവസങ്ങള്‍ക്കു മുന്‍പാണ് ജനപ്രിയ ആപ്പായ ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ രാജ്യസുരക്ഷാ കാരങ്ങളാല്‍ നിരോധിക്കപ്പെട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തർപ്രദേശിൽ ക്രിമിനലുകളുടെ വെടിവയ്പ്പ്, 8 പൊലീസുകാർ കൊല്ലപ്പെട്ടു