മലക്കംമറിഞ്ഞ് ടിഎൻ പ്രതാപൻ: തൃശൂരിൽ വിജയം ഉറപ്പ്; ബിജെപി മൂന്നാം സ്ഥാനത്ത്

ഇന്നലെ വന്ന പ്രസ്താവനകൾ വളച്ചൊടിക്കപ്പെട്ടെതാണെന്നും ഹൈന്ദവ വോട്ടുകളിൽ ഉൾപ്പെടെ ചോർച്ച ഉണ്ടാകുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ടിഎൻ പ്രതാപൻ പറയുന്നു.

ബുധന്‍, 15 മെയ് 2019 (12:13 IST)
തന്റെ വിജയസാധ്യതയിൽ ആശങ്കയില്ലെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ. തൃശൂരിൽ വിജയം ഉറപ്പെന്നും, ബിജെപി മൂന്നാം സ്ഥാനത്തും, എൽഡിഎഫ് രണ്ടാം സ്ഥാനത്തുമെത്തുമെന്നാണ് ടിഎൻ പ്രതാപന്റെ പ്രവചനം.
 
മതനിരപേക്ഷതയ്ക്കായിരുന്നു തൃശൂരിലെ വോട്ട്. നരേന്ദ്ര മോദി സർക്കാരിനെതിരായ വികാരം ഫലത്തിൽ പ്രതിഫലിക്കുമെന്നും പ്രതാപൻ പറയുന്നു. ആരും പ്രതീക്ഷിക്കാത്ത വലിയൊരു ഭൂരിപക്ഷം തൃശൂരിൽ യുഡിഎഫിനുണ്ടാകുമെന്നും 25,000 വോട്ടിന് മുകളിൽ തൃശൂർ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് പ്രതാപൻ പറയുന്നത്.
 
ഇന്നലെ വന്ന പ്രസ്താവനകൾ വളച്ചൊടിക്കപ്പെട്ടെതാണെന്നും ഹൈന്ദവ വോട്ടുകളിൽ ഉൾപ്പെടെ ചോർച്ച ഉണ്ടാകുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ടിഎൻ പ്രതാപൻ പറയുന്നു.
 
വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോണ്‍ഗ്രസിന് വോട്ട് ചെയ്തു; സഹോദരി പുത്രനെ ബിജെപി നേതാവ് വെടിവച്ചു