Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ശിവരാത്രി; ആലുവ മണപ്പുറത്ത് വന്‍ ഭക്തജനത്തിരക്കിന് സാധ്യത

മഹാശിവരാത്രി പ്രമാണിച്ച് ആലുവയില്‍ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തി

Today Shivarathri
, ശനി, 18 ഫെബ്രുവരി 2023 (07:59 IST)
പൂര്‍വികരെ സ്മരിച്ചും ശിവഭക്തിയില്‍ ലയിച്ചും ഭക്തര്‍. ഇന്ന് ശിവരാത്രി. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ആദ്യ ശിവരാത്രി ആയതിനാല്‍ ആലുവ മണപ്പുറത്ത് ബലി തര്‍പ്പണത്തിനു വന്‍ ജനാവലി എത്താന്‍ സാധ്യത. 
 
മഹാശിവരാത്രി പ്രമാണിച്ച് ആലുവയില്‍ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ ആറ് മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് വരെയാണ് നിയന്ത്രണം. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുറക്കില്ല. 
 
പിതൃമോക്ഷ കര്‍മങ്ങള്‍ക്കായി വന്‍ ജനാവലി ഇന്ന് ആലുവ മണപ്പുറത്ത് എത്തും. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ലക്ഷാര്‍ച്ചനയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ അര്‍ധരാത്രി വരെ നീളും. തുടര്‍ന്നു ശിവരാത്രി വിളക്ക്, ബലിതര്‍പ്പണം. പുഴയോരത്തു ദേവസ്വം ബോര്‍ഡ് 116 ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം പൂട്ടി; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം