Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ള് ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും, ഒപ്പം ബോട്ട് യാത്ര വിനോദസഞ്ചാരികൾക്കായി കുട്ടനാട് സഫാരി പരിഗണനയിലെന്ന് മന്ത്രി ഗണേഷ് കുമാർ

Kuttanad tourism safari,Kuttanad toddy shop tourism,Boat rides in Kuttanad,Kerala tourism new packages,കുട്ടനാട് ടൂറിസം സഫാരി,കള്ള് ഷാപ്പ് ടൂറിസം കേരള,കുട്ടനാട്ടിലെ ബോട്ട് യാത്ര,കേരള ടൂറിസം പാക്കേജുകൾ

അഭിറാം മനോഹർ

, ചൊവ്വ, 8 ജൂലൈ 2025 (17:47 IST)
AI Generated
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം യാത്ര പദ്ധതിയുടെ ഭാഗമായി, ഗള്‍ഫ് ഡെസേര്‍ട്ട് സഫാരിക്ക് സമാനമായി  ,കുട്ടനാട് സഫാരി' ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ബി ഗണേഷ് കുമാര്‍. മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരമണല്‍ ദ്വീപ്  സന്ദര്‍ശിക്കവെയാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. കുട്ടനാടിന്റെ മുഴുവന്‍ മനോഹാരിതയും ഒറ്റ ബോട്ട് യാത്രയില്‍ ആസ്വദിക്കാവുന്ന തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഡെസേര്‍ട്ട് സഫാരിക്ക് തത്തുല്യമായാകും പദ്ധതി നടപ്പിലാക്കുകയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
 
കുട്ടനാടിന്റെ  കലാരൂപങ്ങളും പാട്ടുകളുമെല്ലാം കാണുന്നതിനും അറിയുന്നതിനും പാക്കേജ് മൂലം സാധിക്കും. ആലപ്പുഴയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയുടെ ഭാഗമായി ലഘുഭക്ഷണം, കള്ളുഷാപ്പില്‍ നിന്നും ചെത്ത് കള്ള്, ഉച്ചഭക്ഷണം എന്നിവയെല്ലാം വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാം. കൂടാതെ ചിത്രകാരന്‍ ലൈവായി വിനോദസഞ്ചാരികളുടെ ചിത്രങ്ങളും വരച്ച് നല്‍കും. ആലപ്പുഴയുടെ കയര്‍ പിരിത്തവും ഓല മെടയുന്നതും എല്ലാം കാണുന്നതിനും സ്വന്തമായി ചെയ്യുന്നതിനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. കൂടാതെ ഓലകൊണ്ടുള്ള പന്ത്, തൊപ്പി എന്നിവയും അവര്‍ക്കായി തത്സമയം നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. യാത്ര വൈകിട്ട് നാല് മണിയോടെ പാതിരമണലില്‍ എത്തും. വേമ്പനാട് കായലിലെ  ദ്വീപില്‍ പുല്ലും മുളയും കൊണ്ട് നിര്‍മ്മിച്ച  ആംഫി തിയേറ്ററും പഞ്ചായത്തിന്റെ സഹകരണത്തോടെ പൂര്‍ത്തിയാക്കും. തിയേറ്ററിന്റെ സ്പോണ്‍സര്‍ഷിപ്പിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സംസാരിച്ചിട്ടുണ്ടെന്നും അതിനായി പ്രൊപ്പോസല്‍  കൈമാറിയതായും മന്ത്രി പറഞ്ഞു.
 
 നിരവധി കലാകാരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും പുറത്ത് നിന്ന് വരുന്ന വിനോദസഞ്ചാരികള്‍ക്ക് നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ അടുത്തറിയുന്നതിനും മനസ്സിലാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.പഞ്ചായത്തിന് കുടുംബശ്രീയുമായി ചേര്‍ന്ന്  ദ്വീപില്‍ കൂടുതല്‍ കിയോസ്‌ക്കുകള്‍ തുടങ്ങാന്‍  കഴിയും. വിവിധ കരകൗശല വസ്തുക്കള്‍ വാങ്ങുന്നതിനും സഞ്ചാരികള്‍ക്ക്  സൗകര്യം ഉണ്ടാകും. പദ്ധതി ആരംഭിച്ചാല്‍ നിരവധി വിനോദസഞ്ചാരികള്‍ ഇവിടെയെത്തും. ഈ പാക്കേജ് കെ.എസ്.ആര്‍.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെടുത്തി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിന്ദു പിന്തുടർച്ച നിയമം: പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം, നിർണായക വിധിയുമായി ഹൈക്കോടതി