പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗച്യാലയമല്ല, ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ച് കേരള ഹൈക്കോടതി

അഭിറാം മനോഹർ
ബുധന്‍, 18 ജൂണ്‍ 2025 (17:28 IST)
സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗച്യാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീര്‍ഘ, ഹ്രസ്വ ദൂര യാത്രകളില്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുന്നവരെ ബാധിക്കുന്നതാണ് പുതിയ ഉത്തരവ്. പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിധി.
 
 പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗച്യാലയങ്ങളാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹര്‍ജി. കേരള സര്‍ക്കാറാണ് കേസിലെ എതിര്‍കക്ഷി. സ്വകാര്യ പമ്പുടമകള്‍ വൃത്തിയായി പരിപാലിക്കുന്ന ശുചിമുറികള്‍ പൊതുശൗച്യാലയമായി മാറ്റാന്‍ നിര്‍ബന്ധിതമാകുന സാഹചര്യമാണ് നിലവിലുള്ളത്. അവശ്യ സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാണ് ശുചിമുറികളെന്നാണ് പരാതിക്കാരുടെ നിലപാട്. ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകള്‍ക്ക് മാത്രമായി പമ്പുകളിലെ ശുചിമുറി ഉപയോഗം നിയന്ത്രിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments