ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം എത്തിയത്.
കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ ഹൈക്കോടതി ജീവനക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും പോലീസ് സ്ഥലത്ത് ബോംബ് സ്‌കോട് പരിശോധന നടത്തുകയും ചെയ്തു. ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്നാണ് ഇമെയില്‍ വഴി സന്ദേശം ലഭിച്ചത്.
നേരത്തെ തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതിയിലും ആറ്റിങ്ങല്‍ കോടതിയിലും ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.