Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോം ജോസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അവസാനിപ്പിച്ചു; കുടുംബപരമായ സ്വത്ത് മാത്രമാണുള്ളതെന്ന് വിജിലൻസ്

ടോം ജോസിന് അനധികൃത സ്വത്തില്ലെന്ന് വിജിലന്‍സ്

Tom Jose IAS
അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ കേസ് വിജിലന്‍സ് അവസാനിപ്പിച്ചു. ടോം ജോസിന് അനധികൃത സ്വത്തില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. കുടുംബപരമായി ആസ്തിയാണ് അദ്ദേഹത്തിനുള്ളതെന്നും വിജിലന്‍സ് അറിയിച്ചു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ടോം ജോസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.    
 
ഐ എ എസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ടോം ജോസിന്റെ വരുമാനത്തിന്റെ 65 ശതമാനവും അനധികൃത സ്വത്താണെന്നായിരുന്നു വിജിലന്‍സിന്റെ എഫ് ഐ ആറില്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ആറു വർഷത്തെ സ്വത്ത് സമ്പാദനത്തെ കുറിച്ചായിരുന്നു വിജിലൻസ് അന്വേഷിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിയുടെ മരണത്തിന് പിന്നില്‍ ഡോക്ടര്‍ സുമേഷ് ‍? ‍; ആരോപണം നിഷേധിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍