Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഊളത്തരം കാണിച്ച് അന്തസ് കളയുന്നതാര് ?; പിസി ജോര്‍ജിന് ചിലതൊക്കെ പറയാനുണ്ട്

പബ്ലിസിറ്റിക്ക് വേണ്ടിയാണ് അയാൾ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്

tomin j thachankery
തിരുവനന്തപുരം , വ്യാഴം, 11 ഓഗസ്റ്റ് 2016 (14:26 IST)
മോട്ടോര്‍വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകള്‍ക്കും തന്റെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദേശം നല്‍കിയ ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ തച്ചങ്കരിക്കെതിരേ രൂക്ഷ വിമർശനവുമായി പിസി ജോര്‍ജ് എംഎല്‍എ. തച്ചങ്കരി കാണിക്കുന്നതെല്ലാം ഊളത്തരമാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് അയാൾ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും ജോര്‍ജ് പറഞ്ഞു.

ഊളത്തരം കാണിച്ച് ഉള്ള അന്തസ് കളയാതിരിക്കുന്നതാണ് നല്ലത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി ചര്‍ച്ചചെയ്യുമെന്നാണ് കരുതുന്നത്. ഇങ്ങനെയെല്ലാം ചെയ്യാതിരിക്കുന്നതാണ് ഉചിതം. വകുപ്പ് മന്ത്രിക്ക് ഇഷ്ടമില്ലാത്ത ഒരാളെ എന്തിന് ട്രാൻസ്പോർട്ട് കമ്മീഷണർ സ്‌ഥാനത്ത് തുടരാൻ അനുവദിക്കുന്നു എന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ടത് മന്ത്രി തന്നെയാണെന്നും ജോര്‍ജ് വ്യക്തമാക്കി.

സംസ്‌ഥാനത്തെ ആർടിഒ ഓഫീസുകളിൽ മുഴുവൻ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കാൻ തച്ചങ്കരിക്ക് എന്താ കൊമ്പുണ്ടെ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഗതാഗതമന്ത്രിയും ഗതാഗത കമ്മീഷണറും തമ്മിലുള്ള അടിയിൽ മന്ത്രിക്ക് എപ്പോഴും പരാജയമാണ്. എക്സൈസ് വകുപ്പിൽ മന്ത്രി ടിപി രാമകൃഷ്ണനല്ല എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗാണ് ഭരണ നടത്തുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂക്ഷിക്കുക, ശുചിത്വമില്ലെങ്കില്‍ ലക്ഷ്മി ഇറങ്ങിപ്പോകും; സ്വച്ഛ് ഭാരത് അഭിയാന്‍ പരസ്യം ശ്രദ്ധേയമാകുന്നു