ഏറ്റുമാനൂരില്‍ റെയില്‍വെ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; അമ്മയും മക്കളുമെന്ന് സൂചന
ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസാണ് ഇടിച്ചത്
ഏറ്റുമാനൂരിനടത്തു റെയില്‍വെ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. അമ്മയും മക്കളുമാണെന്നാണ് സൂചന. മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടില്ല.
ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസാണ് ഇടിച്ചത്. മൂന്ന് പേരും ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. രാവിലെ ആറോടെയാണ് പൊലീസിനു വിവരം ലഭിച്ചത്.
മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിനാല്‍ അഗ്‌നിശമന സേനയും സ്ഥലത്തെത്തി. ട്രാക്കില്‍ തടസ്സമുള്ളതിനാല്‍ ട്രെയിനുകള്‍ പിടിച്ചിടുകയാണ്. വന്ദേഭാരത് ഉള്‍പ്പെടെയുള്ളവ വൈകുമെന്നു റെയില്‍വെ അറിയിച്ചു.