Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവാക്കളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നു, സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം: രമേശ് ചെന്നിത്തല

യുവാക്കളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നു, സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം: രമേശ് ചെന്നിത്തല

അഭിറാം മനോഹർ

, വ്യാഴം, 27 ഫെബ്രുവരി 2025 (19:42 IST)
സിനിമകളിലെ അക്രമങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുവെന്നും വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തിടെ ഇറങ്ങിയ മലയാള സിനിമയായ മാർക്കോ ഉൾപ്പടെയുള്ള സിനിമകളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ചെന്നിത്തലയുടെ വിമർശനം.
 
സംസ്ഥാനത്ത് അക്രമസംഭവങ്ങൾ വ്യാപകമായിരിക്കുകയാണ്. അതിനൊപ്പം ആർഡിഎക്സ്, മാർകോ പോലുള്ള സിനിമകൾ വന്ന് ചെറുപ്പക്കാരെ ആക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ്. ഇതിനെല്ലാം തടയിടേണ്ടത് സർക്കാരിൻ്റെ ചുമലതയാണ്. രമേശ് ചെന്നിത്തല പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ആദ്യമായി പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്