Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട പ്രതിയെകുറിച്ചുള്ള വിവരംകിട്ടി; മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെത്തി

Train Attack

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ഏപ്രില്‍ 2023 (08:29 IST)
കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട പ്രതിയെകുറിച്ച് സൂചനകിട്ടി. അക്രമിയുടെ പേര് ഷാരൂഖ് സൈഫെന്നാണ്. ട്രാക്കില്‍ നിന്ന് അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് ലഭിച്ച ലഘുലേഖകളില്‍ നിന്നാണ് പേര് ലഭിച്ചത്. മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെത്തി. എന്നാല്‍ ഇത് അന്വേഷണത്തെ വഴിതിരിച്ചുവിടാനാണോയെന്നും പൊലീസ് സംശയിക്കുന്നു. 
 
തീവ്രവാദ സ്‌ക്വാഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രകോപനമൊന്നും ഇല്ലാതെയാണ് അക്രമി യാത്രക്കാരുടെ മേല്‍ പെട്രോള്‍ ഒഴിച്ചത്. അതേസമയം തീവെപ്പില്‍ പിഞ്ചുകുഞ്ഞിന്റേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കോരപ്പുഴ പാളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ ആക്രമണം നടന്നതിന് പിന്നാലെ പേടിച്ച് പുറത്തുചാടിയവരാണ് മരണപ്പെട്ടത്. ഒരു സ്ത്രീയും കുഞ്ഞും മധ്യവയസ്‌കനും ആണ് മരിച്ചത്. മറ്റൊരു ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പ്: പിഞ്ചുകുഞ്ഞിന്റേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി