കോട്ടയം: ശബരി മല മണ്ഡല മകരവിളക്ക് കാലത്തെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റയിൽവേ കർണ്ണാടകയിലെ ഹുബ്ബള്ളി പ്രഴയ ഹൂബ്ലി ) യിൽ നിന്ന് കോട്ടയത്തേക്ക് പാലക്കാട് വഴി ഒരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ട്രെയിൻ നമ്പർ 07371/72 നവംബർ 19 മുതൽ ജനുവരി 15 വരെയാണ് സർവീസ് നടത്തുക.
ഹുബ്ബള്ളിയിൽ നിന്ന് ചൊവ്വാഴ്ചകളിലും തിരിച്ച് കോട്ടയത്തുനിന്ന് ബുനനാഴ്ചകളിലുമാണ് ട്രെയിൻ യാത്ര പുറപ്പെട്ടുന്നത്. ഹുബ്ബള്ളിയിൽ നിന്നുള്ള ട്രെയിൻ ബുധനാഴ്ച രാവിലെ പാലക്കാട്ട് ഏഴരയ്ക്ക് എത്തുന്നതിനാൽ അവിടെ നിന്നുള്ള അയ്യപ്പന്മാർക്ക് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയത്തെത്താൻ കഴിയും.
നിലവിൽ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് അയ്യപ്പ ഭക്തന്മാരുടെ സൗകര്യാർത്ഥം ഒരു പ്രതിധാര സ്പെഷ്യൽ ട്രെയിൻ (നമ്പർ 04083/84) ആരംഭിച്ചിട്ടുണ്ട്. ജനുവരി 28 വരെയുള്ള ഈ ട്രെയിൻ ചൊവ്വാഴ്ചകളിൽ തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്കും തിരിച്ച് ബുധനാഴ്ചകളിൽ ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സർവീസ് നടത്തുക.
പുതുതായി ഹുബ്ബള്ളിയിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിനിൽ രണ്ട് എ.സി 2 ടെയർ, രണ്ട് എ.സി. 3 ടയർ, 6 സ്ലീപ്പർ കോച്ചുകൾ, എന്നിവയ്ക്കൊപ്പം 6 ജനറൽ കോച്ചുകളും രണ്ടു സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകളുമാണ് ഉണ്ടാവുക.