Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംപിമാർ പറഞ്ഞത് തെറ്റ്; ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് റെയില്‍വേ

എംപിമാർ പറഞ്ഞത് തെറ്റ്; ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് റെയില്‍വേ

എംപിമാർ പറഞ്ഞത് തെറ്റ്; ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് റെയില്‍വേ
തിരുവനന്തപുരം , ശനി, 29 സെപ്‌റ്റംബര്‍ 2018 (08:35 IST)
ട്രാക്ക് നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാനത്തെ ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് റെയില്‍വേ. സുരക്ഷക്കാണ് റെയില്‍വേ പ്രാധാന്യം നല്‍കുന്നതെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ശിരിഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. 
 
അതേസമയം, ദൈനംദിനയാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനുകള്‍ അഞ്ച് മിനിറ്റിലേറെ വൈകില്ലെന്ന് എംപിമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ട്രെയിനുകളുടെ വൈകിയോട്ടത്തിനെതിരെ എംപിമാര്‍ പ്രതിഷേധമുയർത്തുകയും തുടർന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ബുധനാഴ്ച തിരുവനന്തപുരത്ത് എംപിമാരുടെ യോഗം വിളിക്കുകയും ചെയ്‌തിരുന്നു.
 
യോഗത്തിന് ശേഷം ദൈനംദിന ട്രെയിനുകള്‍ വൈകില്ലെന്ന ഉറപ്പ് കിട്ടിയെന്ന് എംപിമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ 210 കി.മി ട്രാക്ക് നവീകരിക്കാനുണ്ടെന്നും അതില്‍ 54 കി.മീറ്ററിലെ ജോലികള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളുവെന്നും റെയില്‍വേ വിശദീകരിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''കേറി വരിനെടീ മക്കളേ' എന്ന് ഗോഡ്ഫാദറിലെ അഞ്ഞൂറാൻ മുതലാളി വിളിച്ചതു പോലെ അയ്യപ്പസ്വാമി ഞങ്ങളെ വിളിക്കും'