തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞു നിര്‍ത്തി എബിവിപിക്കാര്‍ അധിക്ഷേപിച്ചു
തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞു നിര്‍ത്തി എബിവിപിക്കാര്‍ അധിക്ഷേപിച്ചു
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എബിവിപി പ്രവര്‍ത്തകരുടെ അധിക്ഷേപം. തിരുവനന്തപുരം എംഎല്‍എ ഹോസ്‌റ്റലിന് സംഭവം.
ടിജി ശ്യാമ, അപൂര്‍വ, കാവ്യ, സൂര്യ അഭിലാഷ് എന്നിവര്‍ക്കു നേരെയാണ് മഹാറാലിക്കെത്തിയ എബിവിപി പ്രവര്‍ത്തകര്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചത്.
ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ട്രാന്‍സ്‌ഡെന്‍ഡേഴ്‌സിനെ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. മോശം വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ആക്ഷേപം. മോശമായ ഭാഷയിലായിരുന്നു എബിവിപിക്കാരുടെ സംസാരവും പരിഹാസവും.
ശല്ല്യം സഹിക്കാനാകാതെ വന്നതോടെ ട്രാന്‍സ്‌ഡെന്‍ഡേഴ്‌സ് പ്രതികരിച്ചതോടെ ഇവര്‍ പിന്തിരിയുകയായിരുന്നു.