പതിമൂന്നുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 28 ഓഗസ്റ്റ് 2021 (21:27 IST)
കടയ്ക്കൽ: പതിമൂന്നുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ കുമ്മിൾ ഊന്നുകൾ കാഞ്ഞിരത്തുമൂട്ടു വീട്ടിൽ നാസറുദ്ദീനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ കുട്ടിയുടെ മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാൻ പോയി എന്ന കാരണത്താലാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദ്ദിച്ചത്. കുട്ടിയെ ക്രൂരമായി മർദ്ദിച്ചതിനൊപ്പം നാഭിക്ക് ചവിട്ടുകയും ചെയ്തു. സഹികെട്ട കുട്ടിയുടെ മാതാവ് ഹയറുന്നീസ കടയ്ക്കൽ സി.ഐ യെ വിളിച്ചു പരാതി പറഞ്ഞതിനെ തുടർന്നാണ് നാസറുദ്ദീൻ അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. തുടർന്ന് കുട്ടിക്ക് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്

പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം: രാഹുൽ ഗാന്ധി

അടുത്ത ലേഖനം
Show comments