Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

കൊച്ചി നഗരത്തിൽ എത് നിമിഷവും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍ കുമാർ

വാർത്തകൾ
, തിങ്കള്‍, 6 ജൂലൈ 2020 (11:57 IST)
കൊച്ചി: സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന പശ്ചാത്തകത്തിൽ കൊച്ചിയില്‍ ഏത് നിമിഷവും ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നഗരത്തിലെ തീരദേശമുള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ രോഗവ്യാപനം കണ്ടെത്തിയിരുന്നു. ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ നഗരത്തിൽ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വർധിപ്പിയ്ക്കുന്നുണ്ട് 
 
ഇതോടെയാണ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. കൊച്ചി നഗരത്തിന്റെ കൊവിഡ് പ്രതിരോധ ഏകോപന ചുമതല മന്ത്രി വിഎസ് സുനില്‍ കുമാറിനാണ്. കൊച്ചി നഗരത്തിലും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേക്കും. എന്നാണ് മന്ത്രിയുടെ പ്രതികരണത്തിൽനിന്നും വ്യക്തമാകുന്നത് തിരുവനന്തപുരത്ത് ഇന്ന് രാവിലെ ആറുമണിമുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിഎസ്‌സി ആസ്ഥാന ഓഫീസിലെ വകുപ്പുതല പരീക്ഷയും ഇന്റര്‍വ്യൂവും മാറ്റിവച്ചു