Publish Date: Sat, 11 Jul 2020 (09:03 IST)
Updated Date: Sat, 11 Jul 2020 (09:07 IST)
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീന്‍ (63) ആണ് മരിച്ചത്. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഇദ്ദേഹം മരിച്ചത്. സൈഫുദ്ദീന് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മറ്റൊരു മകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.
മെഡിക്കല്‍ റെപ്രസെന്റേറ്റീവായ ഇദ്ദേഹത്തിന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മറ്റൊരു മകന് നേരത്തേ തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ പൂന്തുറ ഭാഗത്ത് 233പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൂന്തുറയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആസൂത്രിത ശ്രമമുണ്ടായതായി മുഖ്യമന്ത്രി ആരോപിച്ചു.