Publish Date: Mon, 06 Jul 2020 (15:24 IST)
Updated Date: Mon, 06 Jul 2020 (15:53 IST)
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിനുപിന്നില്‍ ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന് കസ്റ്റംസ് അറിയിച്ചു. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് 15കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തത്.
നേരത്തേ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീടാണ് സ്വപ്‌ന സുരേഷിന്റെ പങ്കും തെളിഞ്ഞത്. ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍ മാനേജരാണ് സ്വപ്‌ന. കേരളത്തില്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ ഏറ്റവും വലിയ വേട്ടയാണ് തിരുവനന്തപുരത്ത് നിന്ന് പിടിച്ചത്.