Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസേന 5 ജിബി ഡേറ്റ, 90 ദിവസം വാലിഡിറ്റി, അമ്പരപ്പിയ്ക്കുന്ന പ്രിപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

ദിവസേന 5 ജിബി ഡേറ്റ, 90 ദിവസം വാലിഡിറ്റി, അമ്പരപ്പിയ്ക്കുന്ന പ്രിപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ
, തിങ്കള്‍, 6 ജൂലൈ 2020 (13:45 IST)
ജിയോയെയും മറ്റു ടെലികോം കമ്പനികളെയും കടത്തിവെട്ടുന്ന പുതിയ പ്ലാൻ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. പ്രിപെയ്ഡ് ഉപയോക്താക്കൾക്കാണ് 599 രൂപയുടെ പുതിയ പ്ലാൻ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ദിവസേന 5 ജിബി ഡേറ്റയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾ ലഭിയ്ക്കുക. 90 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 250 മിനുട്ട് സൗജന്യ കോളും ഈ പ്ലാനിൽ ലഭിയ്ക്കും. 
 
90 ദിവസത്തേയ്ക്ക് 450 ജിബി ഡേറ്റയാണ് ഉപയോക്താക്കൾക്ക് ലഭിയ്ക്കുക. എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുർ ലഭിക്കൂ. നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം റീചാർജ് ചെയ്യുക ജിയോയുടെ സമാനമായ പ്ലാനിൽ ദിവസേന 2 ജിബി ഡേറ്റയാണ് ഉപയോക്താക്കൾക്ക് ലഭിയ്ക്കുന്നത്. 84 ദിവസമാണ് ജിയോ പ്ലാനിന്റെ വാലിഡിറ്റി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുകോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലും 100കിലോ കഞ്ചാവും തിരുവനന്തപുരത്തേക്ക് കടത്താന്‍ ശ്രമിച്ച സംഘത്തെ എക്‌സൈസ് പിടിച്ചു