സ്വര്‍ണക്കടത്തിലെ പ്രതി സ്വപ്ന സുരേഷ് തമിഴ്നാട്ടില്‍ ഒളിവില്‍ താമസിക്കുന്നതായി സൂചന. എന്നാല്‍ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. അന്വേഷണം വഴിതിരിച്ചുവിടാനുള്ള പദ്ധതിയായിട്ടും കസ്റ്റംസ് ഇതിനെ കാണുന്നു. അതേസമയം കസ്റ്റംസിന്റെ പ്രത്യേക സംഘം തമിഴ്നാട്ടില്‍ എത്തിയിട്ടുണ്ട്. നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനായി സ്വപ്ന കൊച്ചിയില്‍ എത്തിയതായും പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ജാമ്യഹര്‍ജി നല്‍കിയിട്ടില്ല.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാര്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് വിവരങ്ങള്‍ നശിപ്പിച്ചതായി സൂചന. പിടിയിലാകും എന്ന് ഉറപ്പായതോടെയാണ് തെളിവുകള്‍ നശിപ്പിയ്ക്കുന്നതിനായി ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് എന്നാണ് വിവരം. ഇയാളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിയ്ക്കുന്നത്.