Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തുലക്ഷം പേരില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഏറ്റവും കുറവ് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന

പത്തുലക്ഷം പേരില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഏറ്റവും കുറവ് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന

ശ്രീനു എസ്

, ബുധന്‍, 8 ജൂലൈ 2020 (10:28 IST)
പത്തുലക്ഷം പേരില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഏറ്റവും കുറവ് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന. പത്തുലക്ഷം പേരില്‍ 505.37 ആണ് ഇന്ത്യയിലെ കണക്ക്. അതേസമയം ആഗോളതലത്തില്‍ ഇത് 453.25 ആണ്. അമേരിക്കയില്‍ 8560.5ഉം ബ്രസീലില്‍ 7419ഉം ആണ്.
 
അതേസമയം ഇന്ത്യയിലെ മരണനിരക്ക് 14.27 ആണ്. ആഗോള തലത്തില്‍ ഇത് 68.29ആണ്. അമേരിക്കയില്‍ ഇത് 391 ഉം ബ്രിട്ടനില്‍ 651.4ഉം ഇറ്റലിയില്‍ 576.6ഉം ആണ്. അതേസമയം ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 22,252പോസിറ്റീവ് കേസുകളും 467 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 719,665 ആയി. മരണസംഖ്യ 20,160 ല്‍ എത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടയാളുടെ മൃതദേഹം നല്‍കിയത് മറ്റൊരു കുടുംബത്തിന്; കൊവിഡ് സാഹചര്യത്തില്‍ ആശുപത്രി അധികൃതരുടെ ഗുരുതരവീഴ്ച