Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് അഡ്വ.സുമേഷ് അച്ചുതന്‍ നടത്തുന്ന കാല്‍നടപദയാത്ര ഇന്ന് ശിവഗിരിയില്‍ സമാപിക്കും

ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് അഡ്വ.സുമേഷ് അച്ചുതന്‍ നടത്തുന്ന കാല്‍നടപദയാത്ര ഇന്ന് ശിവഗിരിയില്‍ സമാപിക്കും

ശ്രീനു എസ്

, ശനി, 20 ജൂണ്‍ 2020 (11:30 IST)
ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് അഡ്വ.സുമേഷ് അച്ചുതന്‍ നടത്തുന്ന കാല്‍നടപദയാത്ര ഇന്ന് ശിവഗിരിയില്‍ സമാപിക്കും. സമാപന സമ്മേളനം ശിവഗിരിയില്‍  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
 
മൂന്ന് ദിവസങ്ങളായി തുടര്‍ന്ന് വരുന്ന പദയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, വിവിധ സമുദായ സംഘടനകളും സ്വീകരണം നല്‍കി,.വ്യാഴ്ച അരുവിപ്പുറത്ത് നിന്ന് ആരംഭിച്ച് 80 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് ഇന്ന് വൈകുന്നേരം ശിവഗിരിയില്‍ സമാപിക്കുന്നത്. വൈകുന്നേരം ശിവഗിരിയില്‍ നടക്കുന്ന  സമാപനയോഗത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ് എം.പി, വിവിധ സമുദായ നേതാക്കള്‍, സാംസ്‌കാരികനായകര്‍, തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി ഒ .ബി.സി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.അജിരാജകുമാര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിർത്തിയിൽ ടാങ്കുകൾ വിന്യസിച്ച് ചൈനയുടെ പ്രകോപനം, യുദ്ധ വിമാനങ്ങളും ചിനുക് ഹെലികോ‌പ്റ്ററുകളും സജ്ജമാക്കി ഇന്ത്യ